തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു

തിരുവനന്തപുരം കരമനയിൽ ബിഎംഡബ്ല്യു കാരന് തീപിടിച്ചു. ഷോർട്ട് സർക്യൂട്ട് എന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സ് എത്തി അണച്ചു. കരമന ജംഗ്ഷന് സമീപമാണ് തീപിടുത്തം ഉണ്ടായത്. കാറിന്റെ മുൻവശത്ത് നിന്നും പുക ഉയരുന്നത് കണ്ടയുടൻ ഡ്രൈവർ പുറത്തിറങ്ങി രക്ഷപ്പെട്ടു. അഗ്നിശമന സേന എത്തിയാണ് തീയണച്ചത്.
കഴിഞ്ഞമാസം കണ്ണൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ആള്‍ട്ടോ കാറിന് തീപിടിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന് മുന്നില്‍ ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. ചെട്ടിപ്പീടിക സ്വദേശികളായ രണ്ട് പേരായിരുന്നു കാറില്‍ ഉണ്ടായിരുന്നത്.
ബോണറ്റില്‍ നിന്ന് പുക ഉയരുന്നതുകണ്ട് കാറിലുണ്ടായിരുന്നവര്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങിയിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസും അഗ്നിശമന വിഭാഗവും സ്ഥലത്തെത്തി. ഈ സമയം കാറില്‍ പൂര്‍ണമായും തീ പടര്‍ന്നിരുന്നു. അഗ്നിശമന വിഭാഗം തീയണച്ചു.
Story Highlights : BMW Car fire in karamana
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here