Advertisement

ഉച്ചഭക്ഷണം കഴിക്കാൻ ഇടവേളയെടുത്തതിനെ തുടർന്ന് ജീവനക്കാരനെ പിരിച്ചുവിട്ടു; ബിഎംഡബ്ല്യുവിന് പിഴ

December 30, 2022
Google News 1 minute Read

ഉച്ചഭക്ഷണം കഴിക്കാൻ ഇടവേളയെടുത്തതിനെ തുടർന്ന് ജീവനക്കാരനെ പിരിച്ചുവിട്ട ജർമൻ വാഹനനിർമാതാക്കളായ ബിഎംഡബ്ല്യുവിന് പിഴ. ജീവനക്കാരനായ റയാൻ പാർകിൻസണ് 16,000 പൗണ്ട് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടതായി ദി മിറർ റിപ്പോർട്ട് ചെയ്തു.

ബിഎംഡബ്ല്യുവിൻ്റെ ഓക്സ്ഫർഡിലുള്ള ഫാക്ടറിയിലെ ജീവനക്കാരനായിരുന്നു റയാൻ. ഓവർടൈം ഷിഫ്റ്റിൽ ജോലി ചെയ്യുമ്പോൾ അദ്ദേഹം തൻ്റെ ഉച്ചഭക്ഷണത്തിനുള്ള ഇടവേളയെടുത്തത് ബർഗർ കിംഗിലായിരുന്നു. തിരികെ എത്തിയപ്പോൾ ഉച്ച ഭക്ഷണ ഇടവേളയെടുക്കുന്നു എന്ന് തങ്ങളെ അറിയിച്ചില്ലെന്ന് മാനേജർമാർ ആരോപിച്ചു. തുടർന്നാണ് ഇയാളെ പിരിച്ചുവിട്ടത്. 2019 മെയിലായിരുന്നു സംഭവം. പിന്നീട് ജൂണിൽ ഇയാളെ തിരികെയെടുത്തു. എന്നാൽ, നവംബറിൽ ഇതേ കുറ്റം ആവർത്തിച്ചെന്നാരോപിച്ച് വീണ്ടും ഇയാളെ പിരിച്ചുവിട്ടു. ഇതേ തുടർന്ന് ഇയാൾ പരാതി നൽകുകയായിരുന്നു.

Story Highlights: bmw employee sacked fined

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here