Advertisement

സംസ്ഥാനത്ത് പാൽ‌ വില കൂടുമോ? ലിറ്ററിന് 60 രൂപയാക്കണമെന്ന് ആവശ്യം; തീരുമാനം ഇന്ന്

July 15, 2025
Google News 2 minutes Read

സംസ്ഥാനത്ത് പാലിന്റെ വില കൂട്ടുന്നതിൽ തീരുമാനം ഇന്നുണ്ടായേക്കും. വിവിധ മേഖല യൂണിയനുകളുടെ നിർദ്ദേശം ചർച്ച ചെയ്യാൻ മിൽമ ഭരണസമിതി യോഗം ഇന്ന് ചേരും. തിരുവനന്തപുരം എറണാകുളം മലബാർ യൂണിയനുകൾ വില കൂട്ടാൻ ശിപാർശ ചെയ്തിട്ടുണ്ട്. കൊഴുപ്പേറിയ പാൽ ലിറ്ററിന് 56 രൂപയ്ക്കാണ് വിൽക്കുന്നത്. ഇത് 60 രൂപയാക്കണമെന്നാണ് കർഷകരുടെ ആവശ്യം.

10 രൂപ വർധിപ്പിച്ചാൽ ലിറ്ററിന് 60 രൂപയ്ക്ക് മുകളിലാകും. എന്നാൽ വലിയ വർധനവിലേക്ക് പോകാൻ സാധ്യതയില്ലെന്നാണ് വിവരം. 2022 ഡിസംബറിലാണ് ഇതിന് മുൻപ് സംസ്ഥാനത്ത് പാൽ വില കൂട്ടിയത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പാൽ വില വർധിപ്പിക്കണമെന്ന് മിൽമ ആവശ്യപ്പെടുന്നുണ്ട്. ആവശ്യം ശക്തമായതോടെ മിൽമ ഭരണസമിതി ബന്ധപ്പെട്ട മേഖല യൂണിയനുകളോട് അഭിപ്രായം തേടിയിരുന്നു.

Read Also: അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി കേരളത്തിൽ തിരിച്ചെത്തി

എറണാകുളം മേഖലാ യൂണിയൻ ലിറ്ററിന് 60 രൂപ കർഷകർക്ക് നൽകണമെന്ന് ശുപാർശ ചെയ്തിരുന്നു. എന്നാൽ കർഷകർക്ക് 60 രൂപ ലഭിക്കണമെങ്കിൽ പാൽ വില അതിന് മുകളിൽ വർധിപ്പിക്കേണ്ടി വരും. അതിനാൽ അത്രയും വർധിപ്പിക്കാൻ കഴിയില്ലെന്ന് മിൽമ ഭരണസമിതി വ്യക്തമാക്കിയിരുന്നു.

Story Highlights : Will milk prices increase in the state? decision today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here