നോട്ട് നിരോധനം; കാർഡ് ഇടപാടുകളുടെ വളർച്ച 7%; ഡിജിറ്റൽ ഉടപാടുകളുടെ വളർച്ച 23 %

നോട്ട് നിരോധനത്തിന് ശേഷം ഡബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴിയുള്ള ഇടപാടുകളിൽ വെറും ഏഴ് ശതമാനത്തിന്റെ വളർച്ച മാത്രമെ ഉണ്ടായിട്ടുള്ളുവെന്ന് റിപ്പോർട്ട്. അതേ സമയം ഡിജിറ്റൽ ഇടപാടുകളിൽ 23 ശതമാനത്തിലധികം വർധനവ് വന്നെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
2016 നവംബറിൽ 2.24 കോടിയുടെ ഡിജിറ്റൽ ഇടപാടുകൾ ഉണ്ടായിരുന്നത് 2017 മെയ് ആയപ്പോൾ 2.75 കോടിയായി മാറി. ഈ കാലഘട്ടത്തിൽ അടിയന്തിര പേയ്മന്റ് സെർവീസ് (ഐ.എം.പി.എസ്) സിസ്റ്റം വഴിയുള്ള ഇടപാടുകൾ ഇരട്ടിയായി വർധിച്ചു. എന്നാൽ പ്ലാസ്റ്റിക് കാർഡുകൾ വഴിയുള്ള പണമിടപാടുകളിൽ ഏഴ് ശതമാനം വർധവ് മാത്രമെ സൃഷ്ടിക്കാനായിട്ടുള്ളൂ. കഴിഞ്ഞ വർഷം നവംബറിൽ 68 ലക്ഷമാണ് പ്ലാസ്റ്റിക് കാർഡ് വഴിയുള്ള ഇടപാടെങ്കിൽ ഈ വർഷം മെയിൽ 73 ലക്ഷമായി മാത്രമെ വർധിച്ചിട്ടുള്ളൂ.
note ban only 7 percent growth in card transaction
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here