അപ്പുണ്ണി ഉടന്‍ പിടിയിലാകുമെന്ന് പോലീസ്

ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയ്ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതം.ദിലീപുമായി ഒരുമിച്ച് ഇരുത്തിയുള്ള ചോദ്യം ചെയ്യല്‍ ഭയന്നാണ് അപ്പുണ്ണി ഒളിവില്‍ പോയതെന്നാണ് പോലീസ് പറയുന്നത്. ഇവരെ ഒരുമിച്ച് ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചിരുന്നു. പള്‍സര്‍ സുനിയ്ക്ക് പണം നല്‍കി കേസില്‍ ഒത്തു തീര്‍പ്പിന് ശ്രമിച്ചത് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയാണെന്നാണ് കുറ്റപത്രത്തില്‍ ഉള്ളത്. അപ്പുണ്ണി ഉടന്‍ വലയിലാകുമെന്നും ,സംസ്ഥാനം വിട്ട് പോയിട്ടില്ലെന്നും പോലീസ് പറഞ്ഞു. കേസിലെ ഗൂഡാലോചനയെക്കുറിച്ചുളള വിവരങ്ങള്‍ അപ്പുണ്ണിയുടെ മൊഴിയെടുക്കുന്നതിലൂടെ മാത്രമേ പൂര്‍ത്തിയാവൂ. ദിലീപും പള്‍സര്‍ സുനിയും തമ്മിലുളള ബന്ധം സ്ഥാപിക്കാന്‍ പോന്നത്ര വിവരങ്ങള്‍ അപ്പുണ്ണിയെ ചോദ്യം ചെയ്യുന്നതിലൂടെ ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.
അതേസമയം കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റം ദിലീപില്‍ മാത്രം ചുമത്തുമെന്ന് സൂചന. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് ദിലീപ് നേരിട്ടാണെന്ന കാരണം മുന്‍ നിര്‍ത്തിയാവും ഇത്. ദിലീപിനും പള്‍സര്‍ സുനിയ്ക്കും മാത്രമാണ് ഇതെ കുറിച്ച് അറിവുണ്ടായിരുന്നത്. നിലവില്‍11ാം പ്രതിയായ ദിലീപിനെ രണ്ടാം പ്രതിയാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.
appunni
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here