സഹാപാഠിയുടെ മർദ്ദനത്തെ തുടർന്ന് അഞ്ചാം ക്ലാസ്സുകാരൻ മരിച്ചു

Delhi Boy, 11, Dies Allegedly After Being Beaten Up By Classmates

സഹപാഠികളെ മർദനത്തെ തുടർന്ന് ആശുപത്രിയിലായിരുന്ന പതിനൊന്നുകാരൻ മരിച്ചു. വടക്കൻ ഡൽഹിയിലെ രോഹിണിയിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ വിശാലാണ് മരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു വിശാലിന് മർദ്ദനമേറ്റത്. നിസാര പ്രശ്‌നത്തെ തുടർന്ന് വിശാലും രണ്ട് സഹപാഠികളും തമ്മിൽ ക്ലാസിലുണ്ടായ വഴക്കാണ് ദാരുണ സംഭവത്തിൽ കലാശിച്ചത്.

അന്ന് സ്‌കൂളിൽ നിന്നും തിരിച്ചെത്തിയ വിശാൽ ഇക്കാര്യത്തെ കുറിച്ച് ഒന്നും പറഞ്ഞില്ലെന്ന് മാതാപിതാക്കൾ പൊലിസിനോട് പറഞ്ഞു. അടുത്ത ദിവസം വിശാലിന് കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഡൽഹിയിലെ അംബേദ്ക്കർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ നിന്ന് സ്ഥിതി മോശമായതിനെ തുടർന്ന സഫ്തർജങ് ആശുപത്രയിലേക്ക് മാറ്റി. ഇവിടെ ചികിത്സ പുരോഗമിക്കുന്നതിനിടെ ഞായറാഴ്ച വിശാൽ മരണത്തിന് കീഴടങ്ങുകയായിരുന്നു.

വിശാലിന്റെ ശരീരത്തിൽ മുറിവുകളൊന്നുമില്ലെന്നും ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റതാവാം മരണകാരണമെന്നും പൊലിസ് ഡെപ്യൂട്ടി കമ്മീഷണർ റിഷി പാൽ പറഞ്ഞു. വിശാലിന്റെ മാതാപിതാക്കളുടെ പരാതിയിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Delhi Boy, 11, Dies Allegedly After Being Beaten Up By Classmates

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top