ആണ്‍കുട്ടികളെ പീഡിപ്പിച്ച വൈദികനെ റിമാന്റ് ചെയ്തു

preist

വയനാട്ടില്‍ ബാലന്മാരെ പീഡിപ്പിച്ച  വൈദികനെ റിമാന്റ് ചെയ്തു. പതിനാല് ദിവസത്തേക്കാണ് ഇയാളെ റിമാന്റ് ചെയ്തത്.   കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശി സജി ജോസഫിനെയാണ് റിമാന്റ് ചെയ്തത്. ഒളിവില്‍ പോയ വൈദികന്‍ ഇന്നലെയാണ് പോലീസ് പിടിയിലായത്.  മീനങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന ബാലഭവനിലെ വിദ്യാര്‍ത്ഥികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. സംഭവം പുറത്തറിഞ്ഞതോടെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. മംഗലാപുരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.
2016-17 അധ്യയന വര്‍ഷത്തിലാണ് സംഭവം. വൈദികനെതിരെ പോക്സോ നിയമപ്രകാരം കേസ് എടുത്തിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top