എംഎൽഎ വിൻസന്റിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് കേസ്

കോവളം എംഎൽഎ എം വിൻസന്റിനെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിന് കേസെടുത്തു. നെയ്യാറ്റിൻകര പോലീസാണ് കേസെടുത്തത്. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് കേസ്.
വീട്ടമ്മയോട് എംഎൽഎ ഫോണിൽവിളിച്ച് അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് വീട്ടമ്മ ആത്മഹ്യക്ക് ശ്രമിക്കുകയായിരുന്നു. മനോവിഷമത്തിലായ സ്ത്രീ രക്തസമ്മർദ്ദത്തിനുള്ള ഗുളിക അമിതമായി കഴിച്ചാണ് ആത്മഹത്യയ്ക്ക് ഒരുങ്ങിയത്. വീട്ടമ്മ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
എംഎൽഎയുടെ വീടിന് സമീപത്തെ ഷോപ്പിംഗ് കോംപ്ലക്സിലാണ് ഇവർ ജോലി ചെയ്യുന്നത്. ജോലി സ്ഥലത്ത് വച്ചും എംഎൽഎ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നതായി പരാതിയിൽ പറയുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here