നടിയെ ആക്രമിച്ച സംഭവത്തിലെ വീഡിയോ ചോര്‍ന്നെന്ന പ്രചാരണത്തില്‍ അന്വേഷണം ആരംഭിച്ചു

rape

നടിയെ ആക്രമിച്ച സംഭവത്തിലെ വീഡിയോ ചോര്‍ന്നെന്ന പ്രചാരണത്തില്‍ അന്വേഷണം ആരംഭിച്ചു. സ്വകാര്യ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഈ വീഡിയോ കണ്ടെന്ന തരത്തിലാണ് കഴിഞ്ഞ ദിവസം മുതല്‍ പ്രചാരണം നടന്നത്. ദൃ​ശ്യ​ങ്ങ​ള്‍ ര​ണ്ടാം വ​ര്‍ഷ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് ഫോ​റ​ന്‍സി​ക് പ​ഠ​ന​ത്തി​​ന്റെ ഭാഗമായി അധ്യാപകന്‍ വീഡിയോ കാണിച്ചെന്നായിരുന്നു പ്രചാരണം.

ജൂണ്‍ ആദ്യവാരം മാനഭംഗ കേസുകളിലെ ഫോറന്‍സിക് പരിശോധന സംബന്ധിച്ച് കാണിച്ച വീഡിയോയില്‍ നടിയുടെ ദൃശ്യങ്ങളും ഉണ്ടെന്നായിരുന്നു സൂചന. ഇതുമായി ബംന്ധപ്പെട്ട് ചിലരെ ചോദ്യം ചെയ്യുകയും പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍ ദൃശ്യങ്ങള്‍ പുറത്തായിട്ടില്ലെന്ന ഉറച്ച നിലപാടിലാണ് പോലീസ് സംഘം.

rape

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top