നടിയെ ആക്രമിച്ച കേസില്‍ സുപ്രിംകോടതിക്ക് കത്തയച്ച് വിചാരണാ കോടതി ജഡ്ജി; സമയം വേണമെന്നാവശ്യം
നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിക്ക് കത്ത്. വിചാരണാ കോടതി ജഡ്ജി ഹണി എം വര്‍ഗീസ് ആണ് സുപ്രിംകോടതിക്ക് കത്തയച്ചത്. എട്ട് മാസം കൂടി സാവകാശം വേണമെന്നാണ് ആവശ്യം. സുപ്രിംകോടതി നല്‍കിയ സമയപരിധി ജൂലൈ 31ന് അവസാനിച്ച സാഹചര്യത്തിലാണ് സമയം നീട്ടി ചോദിച്ചത്.
2024 മാര്‍ച്ച് 31 വരെ സമയം അനുവദിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. സാക്ഷി വിസ്താരം പൂര്‍ത്തിയാകാന്‍ ഇനിയും മൂന്ന് മാസം കൂടി വേണമെന്നും കത്തിലുണ്ട്. ആറ് സാക്ഷികളുടെ വിസ്താരം കൂടി ഇനിയും പൂര്‍ത്തിയാക്കാനുണ്ട്. വിചാരണയ്ക്ക് കോടതിയുടെ ഭാഗത്തു നിന്നും അലംഭാവം ഉണ്ടായിട്ടില്ലന്നും റിപ്പോര്‍ട്ട്.
വിചാരണകോടതിക്ക് സുപ്രിംകോടതി നല്‍കിയ സമയപരിധി ജൂലൈ 31ന് അവസാനിച്ചിരുന്നു. കേസ് വെള്ളിയാഴ്ച സുപ്രിം കോടതി പരിഗണിക്കും.
Story Highlights: Trail court seeks more time in actress attack case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here