മൈക്രോമാക്സ് ഗൾഫിലും; ക്യാൻവാസ് ടു ദുബൈയിൽ പുറത്തിറക്കി

ഇന്ത്യൻ മൊബൈൽ ഫോൺ കമ്പനിയായ മൈക്രോമാക്സ് ഗൾഫിൽ സാന്നിധ്യമുറപ്പിക്കുന്നു. അവരുടെ പുതിയ മോഡൽ ക്യാൻവാസ് ടു ദുബൈയിൽ പുറത്തിറക്കി .ഇന്ത്യയിലെ വലിയ രണ്ടാമത്തെ മൊബൈൽ കമ്പനിയാണ് മൈക്രോമാക്സ് എന്ന് മിഡിൽ ഈസ്റ് ബിസിനസ് ഹെഡ് വിരേൻ ജഗദേവ് പറഞ്ഞു. യു എ ഇ യിൽ രണ്ടു വർഷം മുമ്പാണ് പ്രചാരണം തുടങ്ങിയത്. വിവിധ മോഡലുകൾക്ക് മികച്ച സ്വീകാര്യത ലഭിച്ചിട്ടുണ്ട്. എളുപ്പം പൊട്ടാത്ത ഗൊറില്ല ഗ്ലാസ് പ്രതലമാണ് പുതിയ മോഡലിന്റെ സവിശേഷതയെന്നും വിരേൻ പറഞ്ഞു. 499 ദിർഹമാണ് യു എ ഇ വില
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here