അഡ്വ: അബിന്‍ വര്‍ക്കിക്ക് ദമ്മാമില്‍ ഊഷ്മള സ്വീകരണം

ദമ്മാമില്‍ എത്തിച്ചേര്‍ന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ. അബിന്‍ വര്‍ക്കിക്ക് ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒ ഐ സി സി നേതാക്കള്‍ ഊഷ്മളമായ വരവേല്‍പ് നല്‍കി. ഇന്ന് ഒ ഐ സി സി സൗദി കിഴക്കന്‍ പ്രവിശ്യാ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ വാര്‍ഷികാഘോഷം സാന്ത്വനം 2025ന്റെ മുഖ്യാതിഥി ആയിട്ടാണ് അദ്ദേഹം എത്തിയത്.
പരിപാടിയില്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റി നടപ്പിലാക്കുന്ന ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അര്‍ഹരായ 20 പേര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന സാന്ത്വനം പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കും. പ്രവിശ്യയിലെ പ്രശസ്ത കലാകാരന്മാരും കലാകാരികളും, പട്ടുറുമാല്‍ ഫെയിം ബെന്‍സീറയും വാര്‍ഷികാഘോഷത്തില്‍ കലാപരിപാടികള്‍ അവതരിപ്പിക്കും.
പത്തനംതിട്ട ജില്ലാ പ്രസിഡന്റ് തോമസ് തൈപ്പറമ്പില്‍, ജനറല്‍ സെക്രട്ടറി ജോജി ജോസഫ്, എന്നിവര്‍ ഷാള്‍ അണിയിച്ച് അദ്ദേഹത്തെ സ്വീകരിച്ചു.കെ പി സി സി മുന്‍ നിര്‍വാഹക സമിതി അംഗം അഹ്മദ് പുളിക്കന്‍, സൗദി നാഷണല്‍ പ്രസിഡന്റ് ബിജു കല്ലുമല, പ്രവിശ്യാ പ്രസിഡന്റ് ഇ.കെ സലിം, ഗ്ലോബല്‍ കമ്മിറ്റി പ്രതിനിധികളായ ഹനീഫ് റാവുത്തര്‍, സിറാജ് പുറക്കാട്, അഷ്‌റഫ് മുവാറ്റുപുഴ, പ്രവിശ്യാ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഷിഹാബ് കായംകുളം, പ്രവിശ്യാ വൈസ് പ്രസിഡന്റ് നൗഷാദ് തഴവ, പ്രവിശ്യാ ഓഡിറ്റര്‍ ബിനു പി ബേബി, പത്തനംതിട്ട ജില്ലാ കമ്മിറ്റി നേതാക്കളായ ജോണ്‍ വര്‍ഗ്ഗീസ്, സോണി ജോണ്‍, റോയ് വര്‍ഗ്ഗീസ്, മോന്‍സി ചെറിയാന്‍, എബ്രഹാം തോമസ് ഉതിമൂട്, സാലി എബ്രഹാം, മെറില്‍ തോമസ്, എയ്ഞ്ചല്‍ സാറാ തോമസ്, നതാന്‍ ബിനു, വനിതാ വേദി പ്രതിനിധി അസ്മി അഷ്‌റഫ് എന്നിവര്‍ സന്നിഹിതരായിരുന്നു.
Story Highlights : Adv: Abin Varkey receives warm welcome in Dammam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here