കല്ലറക്കൽ ഫൗണ്ടേഷൻ എക്‌സെലെൻസ് അവാർഡ് സമ്മാനിച്ചു

കല്ലറക്കൽ ഫൗണ്ടേഷൻ എക്‌സെലെൻസ് അവാർഡ് -2025 അങ്കമാലി DiST ൽ വെച്ച് സമ്മാനിച്ചു. കല്ലറക്കൽ ഫൗണ്ടേഷൻ ഡയറക്ടർ മോളി സ്റ്റീഫൻ നന്ദി രേഖപെടുത്തിയ പ്രോഗ്രാമിൽ വെച്ച് പതിനാറോളം പേർക്ക് അവാർഡും, 6 പേരെ ആദരിക്കുകയും ചെയ്‌തു. അവാർഡ്കളിൽ സ്പെഷ്യൽ അവാർടിന് അർഹത നേടിയ ജോബി മാത്യു, റൈസ്സിംഗ് സ്റ്റാർ അവാർഡ് നേടിയ തമീന ഫാത്തിമ, മാധ്യമ അവാർഡ് നേടിയ മാതൃഭൂമിയുടെ ചീഫ് റിപ്പോട്ടർ സിറാജ് കാസിം എന്നിവർ ഉൾപ്പെടുന്നു.
സ്പെഷ്യൽ അവാർഡ്കൾക്ക് ശേഷം ഫുട്ബോൾ മേഖലയിൽ പ്രശസ്തരായ 13- 17 വരെ വിഭാഗത്തിൽ പെട്ട ബോയ്സ് ബെസ്റ്റ് ഫോർവേഡ് അണ്ടർ 13, ആയുഷ് സി എ, അണ്ടർ 14, മുഹമ്മദ് സിനാൻ എം കെ, അണ്ടർ 15 ആഷ്‌ലി പി ജോപ്സൺ, അണ്ടർ 16 പ്രയാഗ് എം, അണ്ടർ 17 ജിതിൻ യാദവ്, പെൺ കുട്ടികളുടെ ടീം വിഭാഗത്തിൽ അണ്ടർ 13 ടീം വിഭാഗത്തിൽ ബെസ്റ്റ് കോച്ച് അരുൺ കെ ടാലെന്റ്സ് അക്കാദമി പാലക്കാട്, അണ്ടർ 15 വിഭാഗത്തിൽ അവാർഡ് നേടിയത് രണ്ട് ടീമുകളാണ് LBSMHSS, ഡ്രീം FC കൊച്ചി, അതുപോലെ ഈ വിഭാഗത്തിൽ രണ്ടു കോച്ചുകൾക്ക് ആണ് അവാർഡ് കിട്ടിയത്.

തോമസ് കാട്ടുകാരനും, ആദർശ് രാജീവ് ഡ്രീം എഫ് സി കൊച്ചിക്കു മാണ്. അത് പോലെ അണ്ടർ 17 വിഭാഗത്തിലും അവാർഡ് നേടിയത് ഡ്രീംസ് എഫ് സി കൊച്ചിയുടെ ടീമാണ് ടീം കോച്ച് നെജുമുന്നിസയാണ് കോച്ച്. ഇതിന് ശേഷം ജൂറി മെംബേർസിനെ ആദരിച്ചു. ശ്രീ എം പി സുരേന്ദ്രൻ, സി സി ജേക്കബ്, എം എം ജേക്കബ്, ഇട്ടി മാത്യു എന്നിവർ കല്ലറക്കൽ ഫൗണ്ടേഷൻ അവാർഡ് ജൂറി മെംബേർസ് ആയിരുന്നു. ഇതിന് പുറമെ രണ്ട് മാധ്യമ പ്രവർത്തകരെ ആദരിച്ചു. അതിൽ ശ്രീ സാജു ഏനായി, കലാകമുദി റിപ്പോട്ടർ, Dr എബിൾ അലക്സ് മെട്രോ വാർത്ത എന്നിവർ ഉൾപ്പെടുന്നു.
അങ്കമാലി മുനിസിപ്പൽ ചെയർമാൻ അധ്യക്ഷത വഹിച്ച പ്രോഗ്രാമിന് കല്ലറക്കൽ ഫൗണ്ടേഷൻ ഡയറക്ടർ സ്റ്റീഫൻ ആന്റണി കല്ലറക്കൽ സ്വാഗതം പറഞ്ഞു. അങ്കമാലി എം ൽ എ റോജി എം ജോൺ ഉത്ഘാടനം ചെയ്‌ത പ്രോഗ്രാമിൽ ആലുവ എം ൽ എ അൻവർ സദത്ത് മുഖ്യ പ്രഭാഷണം നടത്തി. ആലുവ മുൻസിപ്പൽ ചെയർമാൻ, DiST പ്രിൻസിപ്പൽ ഫാദർ ജോണി ചാക്കോ മംഗലത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.
Story Highlights :Kallarakkal Foundation Excellence Award presented
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here