‘യഥാർത്ഥ വിശ്വാസി വർഗീയവാദി അല്ല, വിശ്വാസിക്ക് വർഗീയത ഇല്ല, വർഗീയവാദിക്ക് വിശ്വാസമില്ല’: എം.വി.ഗോവിന്ദൻ

വർഗീയവാദി വിശ്വാസത്തെ ഉപകരണമായി ഉപയോഗിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. യഥാർത്ഥ വിശ്വാസി വർഗീയവാദി അല്ല. വിശ്വാസിക്ക് വർഗീയത ഇല്ല. വർഗീയവാദിക്ക് വിശ്വാസമില്ല. അതാണ് ക്ഷേത്രങ്ങളിലും അമ്പലങ്ങളിലും കാണുന്നത്. അധികാരത്തിലേക്ക് എത്താനായി ക്ഷേത്രങ്ങളെയും അമ്പലങ്ങളെയും ഉപയോഗിക്കുന്നുവെന്നും എം വി ഗോവിന്ദൻ വിമർശിച്ചു.
അതേസമയം നേതാക്കള്‍ ജ്യോത്സ്യന്മാരെ കാണാന്‍ പോകുന്നുവെന്ന് സിപിഐ എം സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയർന്നുവെന്ന ആരോപണങ്ങൾ എം.വി ഗോവിന്ദൻ നിഷേധിച്ചു. സംസ്ഥാന സമിതിയിൽ ഒരു വിമർശനവും ഉയർന്നിട്ടില്ലെന്നും സാമൂഹികമാധ്യമങ്ങളിൽ വന്നതൊന്നും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പെടെ ഭരണഘടന സ്ഥാപനങ്ങൾ അർധ സൈനിക വിഭാഗങ്ങളുടെ പിടിയിൽ അമർന്നുവെന്ന് അദ്ദേഹം വിമർശിച്ചു. രാഹുൽ ഗാന്ധി പറഞ്ഞതിൽ ഗൗരവമുള്ള പരിശോധന വേണമെന്നും തിരത്തെടുപ്പ് കമ്മിഷൻ ഇതുവരെ മറുപടി നൽകിയിട്ടില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
അതേസമയം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തന്നെ വന്ന് കണ്ടിരുന്നുവെന്ന് സ്ഥിരീകരിച്ച് ജോത്സ്യൻ മാധവ പൊതുവാൾ. എം വി ഗോവിന്ദനുമായി വർഷങ്ങളായുള്ള ബന്ധമുണ്ട്. അസുഖ വിവരം അറിഞ്ഞാണ് വീട്ടിൽ എത്തിയതെന്നും ജോത്സ്യൻ മാധവ പൊതുവാൾ വ്യക്തമാക്കി.
മുഹൂർത്തമോ സമയമോ ഒന്നും ചോദിച്ചിട്ടില്ല. സ്നേഹ ബന്ധങ്ങളിൽ ജ്യോതിഷം കൂട്ടിക്കലർത്തേണ്ട ആവശ്യമില്ല. വിവാദം ഉണ്ടാക്കിയ ആളുകൾ തന്നോടൊന്ന് ചോദിച്ചാൽ മതിയായിരുന്നു എന്നും മാധവ പൊതുവാൾ പറഞ്ഞു.
Story Highlights : mv govindan on cpim leaders astrologers controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here