മൊബൈൽ ആലുവയിലെ രാഷ്ട്രീയ നേതാവിന് നൽകി; പ്രതീഷ് ചാക്കോയുടെ മൊഴി രേഖപ്പെടുത്തി

Pratheesh-Chacko

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിൽകുമാറിന്റെ അഭിഭാഷകനമായിരുന്ന പ്രതീഷ് ചാക്കോയുടെ മൊഴി രേഖപ്പെടുത്തി. നടിയെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ ആലുവയിലെ രാഷ്ട്രീയ നേതാവിന് നൽകിയെന്ന് പ്രതീഷ് ചാക്കോ. ഈ മൊബൈൽ ഫോൺ അഭിഭാഷകന് നൽകിയെന്നാണ് കണ്ടെത്തിയിരുന്നത്. അതേസമയം ഈ നേതാവ് അടുത്തിടെ വിദേശ പര്യടനത്തിലായിരുന്നുവെന്നതിനാൽ മൊബൈൽ രാജ്യത്തിന് പുറത്തെത്തിയിട്ടുണ്ടോ എന്ന സംശയത്തിലാണ് പോലീസ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top