അമ്മ സംഘടന നികുതി വെട്ടിച്ചെന്ന് ആദായ നികുതി വകുപ്പ്

താര നിശ വഴി ലഭിച്ച പണം വരുമാനത്തില്‍ കാണിക്കാതെ ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയായ അമ്മ നികുതിവെട്ടിപ്പ് നടത്തിയെന്ന് ആദായ നികുതി വകുപ്പ്. താരങ്ങള്‍ സമര്‍പ്പിച്ച കണക്കും അമ്മയില്‍ നിന്ന് ലഭിച്ച കണക്കും വ്യത്യസ്തമാണ്. ഈ വിഷയത്തില്‍ താരങ്ങള്‍ക്കും സംഘടനയ്ക്കും ആദായ നികുതി വകുപ്പ് ഉടന്‍ നോട്ടീസ് അയക്കും.
ചാനലുകളുമായി സഹകരിച്ച് നടത്തിയ പല ഷോകളുടേയും പണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വക മാറ്റിയെന്നാണ് അമ്മ നേതൃത്വം അറിയിച്ചത്. എന്നാല്‍ ഈ വാദം ആദായ നികുതി വകുപ്പ് തള്ളി. സിനിമയ്ക്ക് പുറത്തുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും തുകകള്‍ സംഘടനയിലേക്ക് എത്തിയെന്നും കണക്കുകളുണ്ട്. ഇതിലെല്ലാം വിശദമായി അന്വേഷണം നടത്താനുള്ള ഒരുക്കത്തിലാണ് വകുപ്പ്.
amma, amma meeting
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here