ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലക്കണക്ക് പുറത്തുവിട്ട് ബിസിസിഐ

ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലക്കണക്ക് പുറത്തുവിട്ട് ബിസിസിഐ. 2017 ജൂൺ വരെ ബി.സി.സി.ഐ നൽകിയ പ്രതിഫലത്തിന്റെ കണക്കാണ് പുറത്തുവിട്ടത്. കരാർ താരങ്ങൾക്ക് നൽകിയ പ്രതിഫലം, സംസ്ഥാന, വിദേശ ക്രിക്കറ്റ്
ബോർഡുകൾക്ക് നൽകിയ പണം, ഐ.പി.എൽ ഫ്രാഞ്ചൈസികളുമായുള്ള ഇടപാട് എന്നിവയുടെയെല്ലാം കണക്കാണ് ബി.സി.സി.ഐ പുറത്തുവിട്ട രേഖയിലുള്ളത്.
2015-16 സീണിൽ രോഹിത് ശർമ്മക്ക് 1.12 കോടിയും രഹാനെയ്ക്ക് 1.10 കോടിയും അശ്വിന് 1.01 കോടി രൂപയുമാണ് പ്രതിഫലം നൽകിയത്. 2017 ഏപ്രിലിൽ അനിൽ കുംബ്ലെയ്ക്ക് പ്രതിഫലമായി 48 ലക്ഷം രൂപ നൽകി. ഐ.പി.എൽ പത്താം സീസണിലെ രണ്ടാമത്തെ ഇൻസ്റ്റാൾമെന്റായി മുബൈ ഇന്ത്യൻസ് 22.86 കോടി രൂപയും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 21 കോടി രൂപയും വാങ്ങി. ഈ സീസണിൽ ചാമ്പ്യൻമാരായപ്പോൾ മുംബൈയ്ക്ക് ലഭിച്ചത് 34.29 കോടിയാണ്. ഈ സീണിൽ മൂന്നാം സ്ഥാനത്തെത്തിയപ്പോൾ സമ്മാനമായി കൊൽക്കത്തയക്ക് 15.75 കോടി രൂപ ലഭിച്ചു.
cricket stars salary revealed by BCCI
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here