പ്രവാസികൾക്ക് വിദേശത്ത് വോട്ട് ചെയ്യാൻ ഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്രം

expatriate vote bill centre

പ്രവാസികൾക്ക് വിദേശരാജ്യങ്ങളിൽ വെച്ച് വോട്ട് രേഖപ്പെടുത്തുന്നതിനുള്ള ഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. പ്രവാസികൾക്ക് വോട്ടവകാശം നൽകുന്ന കാര്യത്തിൽ നിയമത്തിലും ചട്ടങ്ങളിലും ഭേദഗതി വരുത്തനാവുമോയെന്ന് സുപ്രീംകോടതി കേന്ദ്ര സർക്കാറിനോട് ആരാഞ്ഞിരുന്നു.
പ്രവാസികൾക്ക് വോട്ടവകാശം നൽകാൻ നേരത്തെ തന്നെ തെരഞ്ഞെടുപ്പ് കമീഷൻ തത്വത്തിൽ തീരുമാനമെടുത്തിരുന്നു.

യു.എ.ഇയിലെ പ്രവാസി വ്യവസായി ഡോ. ഷംസീർ വയലിൽ സുപ്രീം കോടതിയിൽ നൽകിയ പൊതുതാൽപര്യ ഹരജിയാണ് പ്രവാസി വോട്ടവകാശമെന്ന ആവശ്യത്തെ സജീവമാക്കിയത്. സുപ്രീം? കോടതി ഈ ആവശ്യത്തോട് അനുകൂല
സമീപനമെടുത്തതോടെ വോട്ടവകാശം വീണ്ടും ചർച്ചാവിഷയമായി.

expatriate vote bill centre

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top