പുലിമുരുകന് 4D വരുന്നു

പുലിമുരുകന് ത്രിഡി ഇന്ന് പ്രദര്‍ശനത്തിന് തീയറ്ററുകളില്‍ എത്തുകയാണ്. പുലിമുരുകന് ത്രിഡി പ്രദര്‍ശനത്തിന് എത്തുന്നത് കാണിച്ചെത്തിയ പരസ്യങ്ങളിലാണ് പുലിമുരുകന് ടീമിന്റെ 4Dപ്രഖ്യാപനം. പുലിമുരുകന്റെ 4D ഉടന്‍ വരുമെന്നാണ് പരസ്യത്തില്‍ ഉള്ളത്. ചിത്രത്തിലെ മഴയും, കാറ്റും, കാലാവസ്ഥാ വ്യതിയാനവുമെല്ലാം ഫോര്‍ ഡി പ്രദര്‍ശനത്തില്‍ അനുഭവവേദ്യമാവും.
പുലിമുരുകന് ത്രിഡിയുടെ ഗിന്നസ് പ്രദര്‍ശനത്തിന് ശേഷമാണ് ഇപ്പോള്‍ ചിത്രം തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. 2012ലെ ആറായിരത്തിലധികം പേര് ഒരുമിച്ച് ത്രിഡി ചിത്രം കണ്ട റെക്കോര്‍ഡാണ് പുലിമുരുകന് ത്രി ഡി ഭേദിച്ചത്. 12,526 പേരാണ് പുലിമുരുകൻ ത്രിഡി പ്രദർശനം കാണാൻ എത്തിയത്. അങ്കമാലി അഡ് ലക്സ് കണ്വെന്ഷന് സെന്ററില്‍ ഏപ്രില്‍ 12നായിരുന്നു ഈ ചരിത്ര പ്രദര്‍ശനം. റെയ്സ് ത്രിഡിയാണ് പുലിമുരുകന്റെ ത്രിഡി പതിപ്പ് ഒരുക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here