മെഡിക്കൽ കോഴ; കോഴക്ക് പകരം എൻ ആർഐ സീറ്റ്; വ്യാജ രസീത്; ബിജെപി വിവാദ കുരുക്കിൽ

ബി.ജെ.പിയിൽ മെഡിക്കൽ കോഴ വിവാദത്തിനു പിറകെ വ്യാജ രസീത് വിവാദവും കൊഴുക്കുന്നു. മെഡിക്കൽ കോളജിന് എം.സി.ഐ അനുമതി സംഘടിപ്പിച്ച് നൽകുന്നതിനായി എൻ.ആർ.ഐ സീറ്റുകൾ ആവശ്യപ്പെട്ടുവെന്നാണ് പുതിയ വിവരം. വർക്കല ആർ.എസ് മെഡിക്കൽ കോളജിന് എം.സി.ഐ അനുമതി സംഘടിപ്പിക്കാൻ 17 കോടി രൂപയാണ് കോഴ ആവശ്യപ്പെട്ടിരുന്നത്. ഇതിൽ 5.6 കോടി രൂപ പണം നൽകിയിരുന്നു. ബാക്കി തുകക്ക് എൻ.ആർ.ഐ സീറ്റ് വേണമെന്ന് സതീഷ് നായർ എന്ന ഇടനിലക്കാരൻ ആവശ്യപ്പെട്ടതായാണ് വിവരം. വർക്കല ആർ.എസ് കോളജ് ഉടമ ആർ. ഷാജിയോടാണ് ആവശ്യമുന്നയിച്ചത്. കുമ്മനം രാജശേഖരന്റെ പി.ആർ.ഒയാണ് സതീഷ് നായർ.
അതോടൊപ്പം, കോഴിക്കോട് നടന്ന ദേശീയ കൗൺസിലിന് വ്യാജ രസീത് അടിച്ചുവെന്ന ആരോപണവും പുറത്തു വന്നു. ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം എം. മോഹനന്റെ നിർദേശ പ്രകാരം വടകരയിലെ പ്രസിൽ നിന്ന് വ്യാജ രസീത് അടിച്ചുവെന്നാണ് ആരോപണം.
അതേസമയം, ബിജെപി നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. മെഡിക്കൽ കോഴ വിവാദം തന്നെയായിരിക്കും യോഗത്തിലെ പ്രധാന അജണ്ട. നേതൃയോഗത്തിന് മുന്നോടിയായി കോർ കമ്മിറ്റി യോഗം ആരംഭിച്ചു.
BJP medical bribery case NRI seat instead of bribe fake receipt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here