എത്ര തിരക്കുണ്ടെങ്കിലും ടോൾ നൽകണം : ദേശീയ പാത അതോറിറ്റി

paliyekkara toll plaza 454 crore gained in 5 years should pay toll in toll plaza if its buzy too says national highway authority toll plaza workers should salute military men says national highway authority

ടോൾ കമ്പനിക്ക് അനുകൂലമായി വിജ്ഞാപനമിറക്കി ദേശീയ പാത അതോറിറ്റി. എത്ര തിരക്കുണ്ടെങ്കിലും ടോൾ നൽകിയേ തീരൂ എന്നാണ് പുതിയ വിജ്ഞാപനത്തിൽ പറയുന്നത്. അഞ്ച് വാഹനങ്ങളിൽ കൂടുതൽ ഒരു ട്രാക്കിൽ ഉണ്ടെങ്കിലും തുറന്ന് വിടണമെന്ന് നിയമമില്ലെന്നും വിജ്ഞാപനത്തിൽ പറയുന്നുണ്ട്.

പാലിയേക്കര ടോൾ പ്ലാസയിൽ തിരക്ക് വർധിച്ച സാഹചര്യത്തിൽ അഞ്ച് വാഹനങ്ങളിൽ കൂടുതൽ ട്രാക്കിലുണ്ടെങ്കിൽ തുറന്നുവിടണമെന്ന് വാദങ്ങളുയ
ർന്നിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ചില സംഘടനകളും രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ടോൾ കമ്പനിക്ക് അനുകൂലമാകുന്ന വിധത്തിൽ ദേശീയ പാത അതോറിറ്റിയുടെ വിജ്ഞാപനം വന്നിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top