അമ്പാനിയോട് മത്സരിച്ച് ടെലികോം കമ്പനികൾ; കൂസലില്ലാതെ ബിഎസ്എൻഎൽ; കാണാം ട്രോളന്മാരുടെ 4ജി കഥകൾ

എന്ത് സംഭവം ഉണ്ടായാലും ട്രോളുക എന്നത് ഇന്നത്തെ ട്രെൻഡാണ്. പണ്ട് കളിയാക്കൽ കുറച്ചിലായി കണ്ടിരുന്ന ജനങ്ങൾ ഇന്ന് ഒരു ട്രോളിലെങ്കിലും ഇടം പിടിക്കാൻ കഷ്ടപ്പെടുകയാണ്. കാരണം ജനങ്ങൾക്കിടയിൽ സുപരിചിതരവാൻ ഇതിലും നല്ല മാർഗമില്ല. നാം തന്നെ പലപ്പോഴും പല കാര്യങ്ങളും ശ്രദ്ധിക്കുന്നത് സംഭവത്തെ ആസ്പദമാക്കി നിരവധി ട്രോൾ ഇറങ്ങുമ്പോഴാണ്.
ഇത്തവണ ട്രോളന്മാർ ഏറ്റെടുത്തിരിക്കുന്ന വിഷയം അമ്പാനിയും, സൗജന്യമായി ലഭിക്കുന്ന 4ജി ഫോണുമാണ്. സൗജന്യമായി 4ജി ഫോൺ അവതരിപ്പിച്ച അമ്പാനിയുടെ നടപടിക്ക് വൻ പിന്തുമയുമായി എത്തിയിരിക്കുകയാണ് ട്രോളന്മാർ. ഒപ്പം അമ്പാനിയുമായി കിടപിടിക്കുന്ന മറ്റ് ടെലികോം കമ്പനികളെയും ട്രോളിലൂടെ കണക്കിന് കളിയാക്കുന്നുണ്ട്.
തങ്ങളാൽ കഴിയുന്ന വിധം ജിയോയുമായി മത്സരിക്കാൻ മറ്റ് ടെലികോം കമ്പനികൾ കഷ്ടപ്പെടുമ്പോൾ, യാതൊരു കൂസലുമില്ലാതെ നിൽക്കുന്ന ബിഎസ്എൻഎലാണ് ട്രോളുകളിലെ ഹൈലൈറ്റ്.
ഇത് ആദ്യമായല്ല ജിയോ ട്രോളുകളിൽ ഇടം നേടുന്നത്. മുമ്പ് ആദ്യമായി ഫ്രീ ഡാറ്റയും, വോയിസ് കോളും നൽകിയപ്പോഴും, ജിയോ ഡിറ്റിഎച് വരുന്നു എന്ന വാർത്ത വന്നപ്പോഴുമെല്ലാം ട്രോളന്മാർ അമ്പാനിയെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരുന്നു.
മുംബൈയിൽ നടന്ന ജിയോയുടെ വാർഷിക ജനറൽ യോഗത്തിലാണ് അമ്പാനി ഫോൺ പുറത്തിറക്കിയത്. 512 എം.ബി റാമും 4 ജി.ബി ഇന്റേണൽ മെമ്മറിയുമുള്ള ഫോണാണിതെന്ന് സൂചനയുണ്ട്. 2.4 ഇഞ്ച് കളർ ഡിസ്!പ്ലേ, ഡ്യൂവൽ സിം എന്നിവയ്ക്ക് പുറമേ മൈക്രോ എസ്.ഡി കാർഡ് ഉപയോഗിച്ച് സംഭരണ ശേഷി വർദ്ധിപ്പിക്കാനും കഴിയും. വൈഫൈ,2000എം.എ.എച്ച് ബാറ്ററി, ബ്ലൂടൂത്ത് സൗകര്യവുമുണ്ടാവും.ഓഫറിൻറെ ദുരുപയോഗം തടയാൻ 1500 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റായി സ്വീകരിക്കുമെന്നും മൂന്നു വർഷത്തിനു ശേഷം ഈ പണം തിരികെ നൽകുമെന്നും റിലയൻസ് മേധാവി മുകേഷ് അംബാനി പറഞ്ഞു.
Trolls on free Jio 4G phone
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here