മോണോക്കോ ഡയമണ്ട് ലീഗിലും ഒന്നാമനായി ഉസൈൻ ബോൾട്ട്

മൊണാക്കോ ഡയമണ്ട് ലീഗിലെ നൂറ് മീറ്ററിലും ബോൾട്ട് ഒന്നാമതെത്തി. 9.95 സെക്കൻറിലാണ് ബോൾട്ട് ഫിനിഷ് ചെയ്തത്. അമേരിക്കയുടെ ഇസയ യംഗിനെ (9.98) യാണ് ബോൾട്ട് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്. ദക്ഷിണാഫ്രിക്കയുടെ അക്കാനി സിംബിനെ (10.02) മൂന്നാമതായും ഫിനിഷ് ചെയ്തു.
ഓഗസ്റ്റിൽ ലണ്ടനിൽ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് മുന്നോടിയായാണ് ഡയമണ്ട് ലീഗ് നടക്കുന്നത്. അതുകൊണ്ടുതന്നെ ബോൾട്ടിന് ചാമ്പ്യൻഷിപ്പിനൊരുങ്ങാനുള്ള വേദിയുമായിരുന്നു ഇത്. ലോക ചാമ്പ്യൻഷിപ്പോടുകൂടി അന്താരാഷ്ട്ര മത്സരങ്ങളിൽനിന്ന് വിരമിക്കുമെന്ന് ബോൾട്ട് പ്രഖ്യാപിച്ചിരുന്നു.
usain bolt won in monocco diamond league
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here