പത്താം ക്ലാസ് വിദ്യാർത്ഥിനി സ്‌കൂളിലെ കക്കൂസിൽ പ്രസവിച്ചു

പത്താം ക്ലാസ് വിദ്യാർത്ഥിനി സ്‌കൂളിലെ കക്കൂസിൽ പ്രസവിച്ചു. പൂർണ്ണ വളർച്ചയെത്താത്ത കുഞ്ഞിനെയാണ് 15കാരി പ്രസവിച്ചത്. വടക്കൻ ഡൽഹിയിലെ മുഖർജി നഗറിലുള്ള സർക്കാർ സ്‌കൂളിലാണ് സംഭവം. പെൺകുട്ടിയെ പീഡിപ്പിച്ചതായി സംശയിക്കുന്ന കുട്ടിയുടെ അയൽവാസിയെ പോലീസ് അറസ്റ്റ് ചെയ്തു.
പരീക്ഷ നടക്കുന്നതിനിടയിൽ കടുത്ത വയറുവേദന അനുഭവപ്പെട്ട പെൺകുട്ടി മൂത്രപ്പുരയിൽ പോയപ്പോഴാണ് സംഭവം. സ്‌കൂൾ അധികൃതർ പെൺകുട്ടിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചു. സ്‌കൂൾ അധികൃതർ പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് നടന്ന അന്വേഷണത്തിൽ 51കാരനായ അയൽവാസി തന്നെ കഴിഞ്ഞ ഒരു വർഷത്തിനിടെ നാലോ അഞ്ചോ തവണ പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകി.
ബീഹാർ സ്വദേശിയായ ഇയാൾ ഡൽഹിയിൽ ഓട്ടോ ഡ്രൈവറാണ്. കുറ്റം സമ്മതിച്ച ഇയാൾ പെൺകുട്ടി ഗർഭിണിയാണെന്ന് മനസ്സിലാക്കി ഗർഭഛിദ്രത്തിനുള്ള മരുന്ന് നൽകിയതായി പോലീസിനോട് പറഞ്ഞു. ഈ മരുന്നുകളുടെ ഫലമായാണ് 24 ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനെ പെൺകുട്ടി പ്രസവിച്ചത്. വയറുവേദനായണെന്ന് പെൺകുട്ടി പറയുമ്പോഴെല്ലാം ഗ്യാസ്ട്രബിൾ ആണെന്നാണ് രക്ഷിതാക്കൾ കരുതിയിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here