മൈക്രോസോഫ്റ്റ് ‘പെയിന്റിന്’ വിട

Microsoft is planning to eliminate Paint

ഒടുവിൽ മൈക്രോസോഫ്റ്റ് വിൻഡോസിൽ നിന്നും ‘പെയിന്റ്’ എന്ന ഫീച്ചർ എടുത്ത് മാറ്റുന്നു. മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റായ വിൻഡോസ് 10 അപ്‌ഡേറ്റ് ചെയ്യുന്നതോടെ ‘പെയിന്റ്’ എന്ന ഫീച്ചർ ഇല്ലാതാകും.

1985 ൽ വിൻഡോസ് 1.0 യിലൂടെയാണ് ലോകമെമ്പാടുമുള്ള ജനങ്ങളെ ഡിജിറ്റൽ ചിത്രരചനയിലേക്ക് ക്ഷണിച്ച് കൊണ്ട് പെയിന്റ് എത്തിയത്. ഇസഡ് സോഫ്റ്റിന്റെ പിസി പെയിന്റ് ബ്രഷ് എന്ന 1-ബിറ്റ് മോണോക്രോം ലൈസൻസ്ഡ് വേർഷനിൽ തുടങ്ങിയ ജൈത്രയാത്ര 32 വർഷം നീണ്ട് നിൽക്കുന്നതായിരുന്നു. വിൻഡോസ് 98 ന്റെ വരവോടെ മാത്രമാണ് പെയിന്റ് ഉപയോഗിച്ച് വരയ്ക്കുന്ന ചിത്രങ്ങൾ ജെപിഇജി ഫോർമാറ്റിൽ സേവ് ചെയ്യാൻ സാധിച്ചത്.

കഴിഞ്ഞ വർഷം ഉപഭോക്താക്കൾക്ക് 3ഡി ചിത്രങ്ങൾ വരയ്ക്കാനായി മൈക്രോസോഫ്റ്റ് 3ഡി പെയിന്റ് പുറത്തിറക്കിയിരുന്നു. എന്നിട്ടും പെയിന്റ് ഇല്ലാതാക്കുക എന്ന മൈക്രോസോഫ്റ്റിന്റെ പെട്ടെന്നുള്ള തീരുമാനം ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.

ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് മൈക്രോസോഫ്റ്റ് പെയിന്റ് എന്നാൽ നൊസ്റ്റാൾജിയ ആണ്. പിറന്ന് വീഴുമ്പോഴേ ഫോട്ടോഷോപ്പും, പിക്കാസോയിലും കളിക്കുന്ന ഇന്നത്തെ തലമുറയിലെ കുഞ്ഞുങ്ങൾക്ക് ഒരു പക്ഷേ പെയിന്റ് ഒരു അനാവശ്യ ആപ്ലിക്കേഷൻ ആയിരിക്കാം. എന്നാൽ തൊണ്ണൂറുകളിൽ ജനിച്ച് ഇന്ന് യുവാക്കളായി മാറിയവർക്ക് പെയിന്റ് എന്നാൽ നിരവധി ഓർമ്മകൾ പേറുന്ന ഒന്നാണ്. പണ്ടെന്നോ വരച്ച വീടിന്റെ ചിത്രം, ഇഷ്ടപ്പെട്ട ചോക്ലേറ്റ്, തുടങ്ങി എന്തും ഏതും പെയിന്റിൽ വരച്ച് കമ്പ്യൂട്ടറിൽ സേവ് ചെയ്യുക എന്നത് അന്ന് നമുക്ക് ഹരമായിരുന്നു.

കാലം പോയതോടെ പെയിന്റിനെ മറന്നുവെങ്കിലും, പെയിന്റ് ഇനി മുതൽ ഇല്ലാ എന്ന് കേൾക്കുമ്പോൾ മനസ്സിലെവിടെയോ ഒരു വിങ്ങൽ. ഒടുവിൽ റേഡിയോ, ടൈപ്‌റൈറ്റർ എന്നിവ പോലെ പെയിന്റും കാലഹരണപ്പെട്ടുപോയി…

Microsoft is planning to eliminate Paint

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top