പാസ്‌പോർട്ടിന് അപേക്ഷയ്ക്ക് ഇനി ജനനസർട്ടിഫിക്കറ്റ് വേണ്ട

e passport passp no need of birth certificatefor applying passport address to be removed from passport last page

ഇനി പാസ്‌പോർട്ട് അപേക്ഷിക്കാൻ ജനന സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. പകരം ആധാർ കാർഡോ അനുബന്ധരേഖകളോ മതി. ഇന്ത്യൻ പൗരന്മാർക്ക് പാസ്‌പോർട്ട് ലഭ്യമാക്കാനുള്ള നടപടികൾ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടി.

1980ലെ പാസ്‌പോർട്ട് നിയമപ്രകാരം 26/01/1989 ന് ശേഷം ജനിച്ച എല്ലാവരും ജനനസർട്ടിഫിക്കറ്റ് പാസ്‌പോർട്ട് അപേക്ഷയോടൊപ്പം വയ്ക്കണമെന്നത് നിർബന്ധമായിരുന്നു. പുതിയ വ്യവസ്ഥയോടെ ഇനി ജനനസർട്ടിഫിക്കറ്റ് നിർബന്ധമില്ല. പകരം വയസ് തെളിയിക്കുന്നതിന് ആധാർകാർഡോ, പാൻകാർഡോ, തിരിച്ചറിയൽ കാർഡോ, സ്‌കൂൾ ടി.സിയോ അപേക്ഷയോടൊപ്പം വയ്ക്കാമെന്നാണ് പുതിയ ഉത്തരവ്.

ഡൈവോഴ്‌സ് രേഖകളോ ദത്തെടുക്കൽ രേഖകളോ ഇനി മുതൽ പാസ്‌പോർട്ടിന് വേണ്ടി ഹാജരാക്കേണ്ടതില്ല. അനാഥർക്ക് വയസ് തെളിയിക്കുന്നതിന് അനാഥാലയത്തിൽ നിന്നുള്ള രേഖ ഹാജരാക്കിയാൽ മതി. സർക്കാർ ഉദ്യോഗസ്ഥർക്കാവട്ടെ സർവീസ് റെക്കോർഡോ പെൻഷൻ കാർഡോ ഹാജരാക്കിയാൽ മതിയെന്നും വി.കെ സിങ് പാർലമെന്റിൽ പറഞ്ഞു.

no need of birth certificatefor applying passport

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top