അറവുശാലയിൽ ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസ്; ഭർത്താവ് കസ്റ്റഡിയിൽ

arrest kathirur manoj murder case action against police parappanangadi murder case husband arrested

അറവുശാലയിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് നജ്മുദ്ദീനെ അന്വേഷണസംഘം പിടികൂടിയതായി സൂചന.പരപ്പനങ്ങാടി ചെമ്മാടിനായിലെ പതിനാറുങ്ങലിൽ നിന്നാണ് ഇയാളെ പിടികൂടിയത്. എന്നാൽ, കൂടുതൽ വിവരങ്ങൾ പൊലിസ് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ദിവസമാണ് പരപ്പനങ്ങാടിയിൽ യുവതിയെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.

വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന ഇറച്ചിക്കച്ചവടക്കാരനായ നിസാമുദ്ദീൻ എന്ന ബാബുവിന്റെ ഭാര്യ റഹീന (33)യെയാണ് അഞ്ചപ്പുരയിലെ ഇറച്ചിക്കടക്ക് പിന്നിൽ വെട്ടേറ്റു മരിച്ച നിലയിൽ കാണപ്പെട്ടിരുന്നത്.
ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

 

parappanangadi murder case husband arrested

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top