മാഡം തുസാഡ്‌സ് മ്യൂസിയത്തിൽ ഇനി മധുബാലയും

madhubala

ബോളിവുഡിലെ ആദ്യകാല സൂപ്പർ നായിക മധുബാലയുടെ മെഴുകു പ്രതിമ ഒരുങ്ങുന്നു മാഡം തുസാഡ്‌സ് മ്യൂസിയത്തിൽ. മധുബാലയുടെ ഏറെ പ്രശസ്തമായ മുഗൾ ഇ അസമിലെ അനാർക്കലിയുടെ രൂപത്തിലായിരിക്കും മെഴുകുപ്രതിമ. മ്യൂസിയത്തിലെ ബോളിവുഡ് സെക്ഷനിലാണ് ഈ വർഷം അവസാനത്തോടെ പ്രതിമ സ്ഥാപിക്കുക. അമിതാബ് ബച്ചൻ, ഷാറൂഖ് ഖാൻ, ആശാ ഭോസ്ലേ, ശ്രേയ ഘോഷാൽ എന്നിവരുടെ മെഴുകുപ്രതിമകൾക്കൊപ്പമാണ് മധുബാലയുടെ പ്രതിമയും ഇടംപിടിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top