മെഡിക്കൽ കോളജ് കോഴ; എസ് ആർ കോളേജിനെതിരെ പുതിയ ആരോപണം

sr medical college

മെഡിക്കൽ കോളേജ് കോഴ വിവാദത്തിൽപ്പെട്ട വർക്കല എസ്ആർ കോളേജിനെതിരെ പുതിയ ആരോപണം. കോളേജ് കെട്ടിടങ്ങൾ നിർമ്മിച്ചത് നിയമങ്ങൾ പരിഗണിക്കാതെയെന്ന് കണ്ടെത്തി. . പഞ്ചായത്തിന്റെ അനുമതിയില്ലാതെയും തീരദേശ പരിപാലന നിയമവും സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ചുമാണ് കെട്ടിടങ്ങളുടെ നിർമാണം.

ചെറുന്നിയൂർ പഞ്ചായത്തിലെ അകത്തു മുറയിൽ കായലോരത്താണ് എസ് ആർ ഗ്രൂപ്പിന്റെ മെഡിക്കൽ കോളജും ദന്തൽ കോളജും പ്രവർത്തിക്കുന്നത്. കായൽ തീരത്ത് നിന്ന് നൂറ് മീറ്റർ മാറിയേ കെട്ടിട നിർമാണം പാടുള്ളൂവെന്നാണ് തീരദേശ പരിപാലന നിയമത്തിലെ വ്യവസ്ഥ. എന്നാൽ എസ് ആർ കോളേജ് നിർമ്മിച്ചിരിക്കുന്നത് ഈ നിയമം ലംഘിച്ചുകൊണ്ടാണ്. അഗ്‌നിശമന സേനയുടെ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിട്ടില്ലെന്നും കണ്ടെത്തി.

അശാസ്ത്രീയമായാണ് ബഹുനില മന്ദിരം കെട്ടിപ്പൊക്കിയതെന്നും എഞ്ചിനീയറിംഗ് വിഭഗം കണ്ടെത്തി. സുരക്ഷാ വീഴ്ച വരുത്തിയതിനെ ചൂണ്ടിക്കാട്ടി പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകി .പക്ഷേ നിർമാണം തുടർന്നു അനധികൃത നിർമാണത്തിന് പഞ്ചായത്ത് 79 ലക്ഷം രൂപ പിഴ ചുമത്തി. ഇതിനെതിരെ കോളേജ് അധികൃതർ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top