കോഴിക്കോട് എംഡിഎംഎ വേട്ട; ഒരാൾ അറസ്റ്റിൽ

കോഴിക്കോട് വൻ എംഡിഎംഎ വേട്ട. 236 ഗ്രാം എംഡിഎംഎയുമായി മാത്തോട്ടം സ്വദേശി മുഹമ്മദ് സഹദ് ഡാൻസാഫിന്റെ പിടിയിലായി. ഇയാളുടെ സഹായിയായ മുഹമ്മദ് ഫായിസ് ഓടി രക്ഷപ്പെടുകയായിരുന്നു. ഓണം വിപണി ലക്ഷ്യമാക്കി ബെംഗളൂരുവിൽ നിന്ന് എത്തിച്ച ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്.
നിരവധി നാളുകളായി പൊലീസിന്റെയും ഡാൻസാഫിന്റെയും നിരീക്ഷണത്തിലായിരുന്നു ഇവർ. രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ ബേപ്പൂർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Read Also: കിഷ്ത്വാര്‍ മേഘവിസ്‌ഫോടനം; മരണസംഖ്യ 65 ആയി; കുടുങ്ങി കിടക്കുന്നവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുന്നു
മുഹമ്മദ് സഹദ് മുമ്പ് എംഡിഎംഎ കേസിൽ ഡൽഹിയിൽ ഒന്നര വർഷത്തോളം തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇയാൾ പൊലീസിന്റെ നിരീക്ഷണത്തിലായത്. ഇയാളുടെ കൂട്ടാളിയായ മുഹമ്മദ് ഫായിസിനായുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതമാക്കി.
Story Highlights : MDMA hunt in Kozhikode; One arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here