കോഴിക്കോട് നാലാം ക്ലാസുകാരി മരിച്ച സംഭവം; മരണകാരണം അമീബിക് മസ്തിഷ്ക ജ്വരം

കോഴിക്കോട് പനി ബാധിച്ച് നാലാംക്ലാസുകാരി മരിച്ച സംഭവത്തിൽ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം നിഗമനം. കുട്ടിക്ക് ചികിത്സ വൈകിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി കുടുംബം താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് എതിരെ പരാതി നൽകിയിരുന്നു. കൂടുതൽ പരിശോധനയ്ക്കായി സ്രവം അയച്ചു.
ചികിത്സ വൈകിയിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. താമരശ്ശേരി പൊലിസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ഇന്നലെ രാവിലെ 10.15 ഓടെയാണ് കുട്ടിയെ പനിയെ തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ കൊണ്ടുവരുന്നത്. കുട്ടിക്ക് മരുന്ന് നൽകി. വൈകുന്നേരം മൂന്ന് മണിയായതോടെ കുട്ടിയുടെ ആരോഗ്യനില മോശമായി. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെട്ടന്ന് തന്നെ മെഡിക്കൽ കോളജിലേക്ക് മാറ്റിയില്ലെന്നതാണ് കുടുംബത്തിന്റെ പരാതി.
Story Highlights : Kozhikode child death cause of death was encephalitis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here