നാളത്തെ ഹർത്താൽ; ബസ്സുകൾ ഓടുമെന്ന് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ

harthal

പിഡിപി ആഹ്വാനം ചെയ്ത ബുധനാഴ്ചയിലെ സംസ്ഥാന ഹർത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും ആൾകേരള ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും വ്യക്തമാക്കി. നാളെ ബസ്സുകൾ ഓടുമെന്നും കടകൾ തുറക്കുമെന്നും ഇരു സംഘടനകളും പറഞ്ഞു. ബുധനാഴ്ച രാവിലെ ആറ് മണിമുതൽ വൈകീട്ട് ആറ് മണി വരെയാണ് ഹർത്താൽ.

മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കേരളത്തിലേക്ക് യാത്രചെയ്യണമെന്ന് ആവശ്യപ്പെട്ട് അബ്ദുൾ നാസർ മഅ്ദനി നൽകിയ ഹർജി കർണാടക എൻഐഎ കോടതി തള്ളിയതിൽ പ്രതിഷേധിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top