ദിലീപിനും ഒരു പെൺകുഞ്ഞാണ്, ഓർത്താൽ നല്ലതെന്ന് ഉർവശി

URVASHI

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ തുറന്നടിച്ച് നടി ഉർവശി. ഉർവശി മാധ്യമത്തിന് നൽകുന്ന ഇന്റർവ്യൂ എന്ന തരത്തിൽ പ്രചരിക്കുന്ന ാേഡിയോയിലാണ് ദിലീപിനെയും മലയാള സിനിമയിലെ കോക്കസിനെയും കുറിച്ച് തുറന്നടിയ്ക്കുന്നത്.

നടി ആക്രമിക്കപ്പെട്ടതൊക്കെ കേൾക്കുമ്പോൾ വല്ലാതെ പേടി തോനുന്നു. ഇത്രയും നാൾ ഇതേ കുറിച്ച് പ്രതികരിക്കാതിരുന്നത് താൻ ഇമോഷണൽ ആയതുകൊണ്ടാണെന്നും ഉർവശി.

തനിക്കും ഒരുപെൺകുഞ്ഞുണ്ട്. ദിലീപിനും ഒരു പെൺകുഞ്ഞുണ്ട്. അതൊക്കെ ഓർക്കണം. സൂപ്പർ താരങ്ങൾ വിചാരിച്ചാൽ മാത്രമേ ഒരു നടിയ്ക്ക് അഭിനയിക്കാനാകൂ എന്ന അവസ്ഥയ്ക്ക് ഇതോടെ അന്ത്യമുണ്ടാകണമെന്നും ഉർവശി പറയുന്നു.

Subscribe to watch more
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top