Advertisement

അനാഥാലയത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായ സംഭവം; നടത്തിപ്പുകാരി മുൻകൂർ ജാമ്യാപേക്ഷ നൽകി

4 hours ago
Google News 2 minutes Read

പത്തനംതിട്ട അടൂരിലെ അനാഥാലയത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായ സംഭവത്തിൽ നടത്തിപ്പുകാരി മുൻകൂർ ജാമ്യാപേക്ഷ നൽകി. ഗർഭിണിയായ പെൺകുട്ടിയെ പിന്നീട് നടത്തിപ്പുകാരിയുടെ മകൻ വിവാഹം കഴിച്ചെങ്കിലും പ്രായപൂർത്തിയാകും മുൻപ് ഗർഭിണിയായെന്ന പരാതിയിൽ അടൂർ പോലീസ് കേസെടുത്തിരുന്നു.

വിവാഹം കഴിഞ്ഞ് ഏഴാം മാസം പ്രസവിച്ചത് പൂർണ്ണവളർച്ചയെത്തിയ കുട്ടിയെയാണെന്ന് ഡോക്ടർ മൊഴി നൽകിയിരുന്നു. 18 വയസ്സ് തികഞ്ഞ് പതിമൂന്നാം ദിവസമായിരുന്നു വിവാഹം കഴിഞ്ഞത്. പോലീസ് കേസെടുത്തതിന് പിന്നാലെ 24 പെൺകുട്ടികളെ അനാഥാലയത്തിൽ നിന്നു മാറ്റിയിരുന്നു. കുഞ്ഞിന്റെയും അമ്മയുടെയും രക്തസാമ്പിളുകൾ ശേഖരിച്ച് ഡിഎൻഎ പരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം.

Read Also: സുഹൃത്തിനോട് അമിതമായി സംസാരിച്ചു; തമിഴ്‌നാട്ടില്‍ വനിതാ കൗണ്‍സിലറെ ഭര്‍ത്താവ് നടുറോഡില്‍ വച്ച് കുത്തികൊന്നു

കേസിനെ തുടർന്ന് പത്തനംതിട്ടയിലെ അനാഥാലയത്തിൽ നിന്നും കുട്ടികളെ മാറ്റിയിരുന്നു. ജില്ലയിൽതന്നെയുളള 4 സ്ഥാപനങ്ങളിലേയ്ക്കാണ് 24 കുട്ടികളെ മാറ്റിപ്പാർ‌പ്പിച്ചത്. കേന്ദ്രത്തിലുളള വയോജനങ്ങളുടെ കാര്യത്തിൽ സാമൂഹ്യ നീതി വകുപ്പ് തീരുമാനമെടുക്കും. അനാഥാലയ നടത്തിപ്പിൽ ഗുരുതര വീഴ്ച കണ്ടെത്തിയ പശ്ചാത്തലത്തിലാണ് പെൺകുട്ടകളെ സ്ഥാപനം മാറ്റിയത്. കുട്ടികളുടെ തുടർവിദ്യാഭ്യാസം ഉറപ്പാക്കുന്നതിലടക്കം CWC ഇടപെടും.

Story Highlights : Minor girl gets pregnant in orphanage; Manager files anticipatory bail plea

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here