സുഹൃത്തിനോട് അമിതമായി സംസാരിച്ചു; തമിഴ്‌നാട്ടില്‍ വനിതാ കൗണ്‍സിലറെ ഭര്‍ത്താവ് നടുറോഡില്‍ വച്ച് കുത്തികൊന്നു

തിരുവള്ളൂരില്‍ വനിതാ കൗണ്‍സിലറെ ഭര്‍ത്താവ് നടുറോഡില്‍ വച്ച് കുത്തികൊന്നു. തിരുനിണ്‍റാവൂരിലെ കൗണ്‍സിലര്‍ ഗോമതിയാണ് മരിച്ചത്. ഭര്‍ത്താവ് സ്റ്റീഫന്‍രാജ് കീഴടങ്ങി. (Woman councilor stabbed to death by husband in Tamil Nadu)
നടുറോഡില്‍ വച്ചായിരുന്നു സംശയത്തിന്റെ പേരിലുള്ള അരുംകൊല. വിസികെ നേതാവായ ഗോമതിയും സ്റ്റീഫന്‍രാജും പത്ത് വര്‍ഷം മുന്‍പാണ് വിവാഹിതരായത്. നാല് മക്കളാണ് ഇവര്‍ക്കുള്ളത്. ഗോമതി തന്റെ ആണ്‍സുഹൃത്തിനോട് അമിതമായി സംസാരിക്കുന്നുവെന്ന പേരില്‍ ഇരുവരും തമ്മില്‍ സ്ഥിരം വഴക്കായിരുന്നു. ഇന്നലെ ഈ സുഹൃത്തുമായി ഗോമതി ജയംനഗറില്‍ വച്ച് സംസാരിക്കുന്നത് സ്റ്റീഫന്‍രാജിന്റെ സുഹൃത്തുക്കള്‍ കണ്ടു. സുഹൃത്തുക്കള്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് സ്റ്റീഫന്‍രാജ് ഇവിടേയ്ക്ക് എത്തി. ഇയാളെ കണ്ടതോടെ ഗോമതിയുടെ സുഹൃത്ത് ഓടി രക്ഷപെട്ടു.
Read Also: ‘വീണാ ജോർജ് രാപ്പകലില്ലാതെ കഠിനാധ്വാനം ചെയ്യുന്ന മന്ത്രി’; പിന്തുണയുമായി മന്ത്രി ആർ ബിന്ദു
പിന്നാലെ ഗോമതിയും സ്റ്റീഫന്‍രാജും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. അരയിലൊളുപ്പിച്ചിരുന്ന കത്തിയെടുത്ത് സ്റ്റീഫന്‍രാജ് ഭാര്യയെ കുത്തി. ഗോമതി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഗോമതി മരിച്ചെന്ന് മനസ്സിലാക്കിയ ഇയാള്‍ തിരുനിണ്‍റാവൂര്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഗോമതിയുടെ മൃതദേഹം പോസ്റ്റമോര്‍ട്ടത്തിന് ശേഷം സംസ്‌കരിച്ചു.
Story Highlights : Woman councilor stabbed to death by husband in Tamil Nadu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here