പ്ലസ് വൺ വിദ്യാർത്ഥി ക്ലാസിൽ കുഴഞ്ഞുവീണ് മരിച്ചു; രണ്ടുവർഷമായി രാവിലെ 4 മണിക്ക് എഴുന്നേൽക്കുന്നു, ഉറങ്ങാൻ പോലും സമയം കിട്ടാറില്ലെന്ന് അമ്മ

വിഴുപ്പുറത്ത് പ്ലസ് വൺ വിദ്യാർത്ഥി ക്ലാസിൽ കുഴഞ്ഞുവീണു മരിച്ചു. തമിഴ്‌നാട് വിഴുപ്പുറത്തെ സ്വകാര്യ സ്കൂൾ വിദ്യാർത്ഥിയായ മോഹൻരാജ് ആണ് മരിച്ചത്. 16 വയസ്സായിരുന്നു. സ്പെഷ്യൽ ക്ലാസിന് വേണ്ടിയാണ് മോഹൻ രാജ് സ്കൂളിലെത്തിയത്. ക്ലാസ് മുറിയിൽ ഇരുന്നതിന് പിന്നാലെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.
ക്ലാസിൽ കുട്ടി കുഴഞ്ഞുവീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ സ്കൂളിനെതിരെ കുട്ടിയുടെ അമ്മ ഗുരുതര ആരോപണം ഉയർത്തിയിട്ടുണ്ട്. രാവിലെ 7 മുതൽ വൈകീട്ട് 6 വരെയും സ്കൂളിൽ ക്ലാസുകൾ പതിവാണെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. രണ്ട് വർഷമായി രാവിലെ 4 മണിക്കാണ് കുട്ടി എഴുന്നേൽക്കുന്നത്. ഉറങ്ങാൻ പോലും സമയം കിട്ടാറില്ലെന്നും അമ്മ പറയുന്നു.
Story Highlights : plus one student collapses dies in class
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here