ഗവർണർ തമിഴ്നാടിനും തമിഴർക്കും എതിര്; തമിഴ്‌നാട് ഗവർണറിൽ നിന്ന് ബിരുദം സ്വീകരിക്കാന്‍ വിസമ്മതിച്ച് വിദ്യാര്‍ഥിനി

തമിഴ്നാട്ടിലെ ബിരുദദാനചടങ്ങിൽ നാടകീയ രംഗങ്ങൾ. ഗവർണറുടെ കൈയിൽ നിന്ന് സർട്ടിഫിക്കറ്റ് സ്വീകരിക്കാൻ വിസമ്മതിച്ച് ഗവേഷക വിദ്യാർത്ഥിനി. തിരുനെൽവേലി മനോൺമണിയം സുന്ദരനാർ സർവകലാശാലയിൽ ആണ് സംഭവം.
ജീൻ ജോസഫ് എന്ന വിദ്യാർത്ഥിനി വൈസ് ചാൻസലറിൽ നിന്നാണ് സർട്ടിഫിക്കറ്റ് സ്വീകരിച്ചത്. ഗവർണർ ആർ എൻ രവി തമിഴ്നാടിനും തമിഴർക്കും എതിരെന്ന് ജീൻ ജോസഫ് പറഞ്ഞു. സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ചടങ്ങിൽ നിന്ന് വിട്ടുനിന്നു.
ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമാകുകയും ചെയ്തു. ഗവർണറിൽ നിന്നും ബിരുദം സ്വീകരിക്കാതെ തൊട്ടടുത്ത് നിൽക്കുന്ന വൈസ് ചാൻസിലറുടെ അടുത്തേക്കാണ് ജീന്‍ ജോസഫ് നീങ്ങുന്നത്.
എന്നാൽ ഗവർണറിൽ നിന്നാണ് സ്വീകരിക്കേണ്ടതെന്ന് ഫോട്ടോഗ്രാഫർമാരും മറ്റും വിദ്യാർഥിനിയോട് പറയുന്നത് വിഡിയോയിൽ വ്യക്തമാണ്. എന്നാൽ വേണ്ട രീതയിൽ തലയാട്ടി വിസിയിൽ നിന്നും ബിരുദം സ്വീകരിച്ച് ഫോട്ടോക്ക് പോസ് ചെയ്ത് പോകുകയായിരുന്നു.
തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ സ്ഥിതി ചെയ്യുന്ന സർവകലാശാലയാണ് മനോന്മണീയം സുന്ദരനാർ യൂണിവേഴ്സിറ്റി.
Story Highlights : phd student refuses certificate from tamil nadu governor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here