വന്ദേമാതരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിർബന്ധമാക്കണമെന്ന് മദ്രാസ് ഹൈക്കോടതി

സ്‌കൂളുകൾ, കോളജുകൾ, സർവ്വകലാശാലകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ആഴ്ചയിൽ ഒരു ദിവസം വന്ദേമതാരം ആലപിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. തിങ്കൾ, വെള്ളി ദിവസങ്ങൾക്കാണ് മുൻഗണന നൽകേണ്ടതെന്നും കോടതി.
യുവാക്കളിലും കുട്ടികളിലും ദേശസ്‌നേഹം വളർത്തുകയാണ് ലക്ഷ്യമെന്ന് കോടതി വിശദീകരിച്ചു. മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് എം.വി മുരളീധരന്റേതാണ് നിരീക്ഷണം. ഇത് നമ്മുടെ മാതൃരാജ്യമാണെന്ന സത്യം ഒരോ പൗരനും എല്ലായ്‌പ്പോഴും ഓർക്കേണ്ടതുണ്ടെന്നും കോടതി ഉത്തരവിൽ പറയുന്നു.
സർക്കാർ സ്ഥാപനങ്ങൾ, ഓഫീസുകൾ, സ്വകാര്യ ഓഫീസുകൾ, വ്യാപാര സ്ഥാപനങ്ങൾ ഫാക്ടറികൾ തുടങ്ങിയ ഇടങ്ങളിൽ മാസത്തിൽ ഒരു തവണയെങ്കിലും വന്ദേമാതരം നിർബന്ധമാക്കണെന്നും കോടതി നിർദ്ദേശിക്കുന്നു. വന്ദേമാതരത്തിന്റെ തമിഴിലേക്കും ഇംഗ്ലീഷിലേക്കുമുള്ള തർജ്ജമമ സർക്കാർ വെബ്‌സൈറ്റുകളിലും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും അപ്‌ലോഡ് ചെയ്യാൻ പബ്ലിക് ഇൻഫർമേഷൻ ഡയരക്ടരോട് കോടതി നിർദ്ദേശിക്കുകയും ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here