‘വിഷം പടർത്തുന്ന പരാമർശം’; മന്ത്രി കെ പൊൻമുടിക്ക് എതിരെ സ്വമേധയ കേസെടുക്കാൻ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

സ്ത്രീകളെക്കുറിച്ചും ഹിന്ദു ദൈവങ്ങളെക്കുറിച്ചും വിവാദ പരാർമശം നടത്തിയ തമിഴ്നാട് മന്ത്രി കെ പൊൻമുടിക്ക് എതിരെ സ്വമേധയ കേസെടുക്കാൻ പൊലീസിനോട് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. മന്ത്രി പൊൻമുടിയുടേത് വിദ്വേഷപരാമർശമെന്നും മദ്രാസ് ഹൈക്കോടതി വിമർശിച്ചു. മന്ത്രി ലൈംഗികതൊഴിലാളികളായ അപകീർത്തിപ്പെടുത്തി. വിഷം പടർത്തുന്ന പരാമർശമാണ് പൊൻമുടി നടത്തിയതെന്ന് ഹൈക്കോടതി പറഞ്ഞു.
പൊലീസ് കേസെടുക്കാതിരുന്നതിലും ഹൈക്കോടതി വിമർശനം ഉന്നയിച്ചു. ശൈവ-വൈഷ്ണവ വിഭാഗങ്ങളുമായി ബന്ധപ്പെടുത്തിയായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഇത് വിവാദമാകുകയും കടുത്ത വിമർശനത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. പുരുഷൻ ലൈംഗിക തൊഴിലാളിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ടുള്ളതായിരുന്നു മന്ത്രിയുടെ പരാമർശം. ഡി എം കെ യുടെ ആഭിമുഖ്യത്തിൽ തിരുവാരൂർ കെ. തങ്കരശുവിന്റെ ശതാബ്ദി ആഘോഷ ചടങ്ങിലായിരുന്നു മന്ത്രിയുടെ വിവാദ പരമാർശം.
Read Also: ‘നിരപരാധികളെ കൊല്ലുന്നവർക്ക് ഇന്ത്യൻ മണ്ണിൽ ഇടമില്ല’; കേന്ദ്രത്തിനൊപ്പം എന്ന് എം.കെ.സ്റ്റാലിൻ
മന്ത്രിയുടെ പരാമർശം വിവാദമായതോടെ പൊൻമുടിയെ ഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കംചെയ്തിരുന്നു. പൊന്മുടിയുടെ പരാമർശത്തിനെതിരെ ഡിഎംകെയിലെ സ്ത്രീ വിഭാഗം രംഗത്തെത്തിയിരുന്നു. സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന പരാമർശങ്ങൾ മന്ത്രിമാർ നടത്തരുതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിർദേശം നൽകിയിരുന്നു.
Story Highlights : Madras high court direct to take case against Minister K Ponmudy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here