ഖത്തറിനെതിരെ പരസ്യം; സൗദി മുടക്കിയത് 1,38,000 ഡോളർ

ഖത്തറിനെതിരേ ടെലിവിഷനിൽ പരസ്യപ്രചരണം നടത്താൻ അമേരിക്കയിലെ സൗദിസംഘം മുടക്കിയത് 1,38,000 ഡോളർ. മുപ്പത് സെക്കൻഡ് വീതമുള്ള ഏഴ് പരസ്യസ്പോട്ടുകൾക്കാണ് 1,38,000 ഡോളർ നൽകിയത്. വാഷിങ്ടൺ ഡിസിയിലെ എൻ.ബി.സി.ഫോർ ചാനലിൽ ജൂലായ് 23 മുതലാണ് പരസ്യം പ്രക്ഷേപണം തുടങ്ങിയത്. സൗദി അമേരിക്കൻ പബ്ലിക് റിലേഷൻ അഫയേഴ്സ് കമ്മിറ്റി (എസ്.എ.പി.ആർ.എ.സി.) യാണ് പരസ്യ സ്പോട്ടുകൾ വാങ്ങിയിരിക്കുന്നത്.
തീവ്രവാദത്തെ ഖത്തർ പിന്തുണയ്ക്കുന്നുവെന്നും മേഖലയിലെ അമേരിക്കൻ സഖ്യകക്ഷികളെ തകർക്കാൻ ശ്രമിക്കുന്നുവെന്നുമാണ് പരസ്യത്തിലുള്ളത്. ജൂലായ് 23ന് ഉന്നത രാഷ്ട്രീയനേതാക്കളുടെ അഭിമുഖപരിപാടിയായ ചുക്ക് ടോഡിനിടെയാണ് നാല് പരസ്യം വന്നത്. സെക്കൻഡിന് ആയിരം ഡോളർ നിരക്കിലാണ് പരസ്യത്തിന് തുക ഈടാക്കിയത്. ചാനലിലെ വാരാന്ത്യ വാർത്താ അധിഷ്ഠിത പരിപാടിയാണിത്.
ad against gatar saudi spent 138000 dollar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here