കള്ളപ്പണം വെളുപ്പിക്കൽ : ഹുർറിയത്ത് നേതാവ് ഷാബിർ അഹമ്മദ് ഷാ അറസ്റ്റിൽ

hurriyat leader arrested

തീവ്രവാദ പ്രവർത്തനത്തിന് ഫണ്ട് കണ്ടെത്തുന്നതിനായി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ഹുർറിയത്ത് നേതാവ് ഷാബിർ അഹമ്മദ് ഷായെ എൻഫോഴ്‌സമെന്റ് ഡയരക്ടറേറ്റ് അറസ്റ്റ് ചെയ്തു. തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഫണ്ട് ശേഖരിച്ചെന്നാരോപിച്ച് ഏഴു നേതാക്കളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി.

കഴിഞ്ഞ ദിവസം അർധ രാത്രിയോടെ ശ്രീനഗറിലെ വീട്ടിൽ വെച്ചാണ് ഷാബിർ ഷായെ അറസ്റ്റ് ചെയ്തത്. ഒരു ദശാബ്ദം മുമ്പുള്ള കേസിലാണ് അറസ്റ്റ്.
എൻഫോഴ്‌സമെന്റ് ഡയരക്ടറേറ്റ് സമൻസ് അയച്ചിട്ടും ഷാ മറുപടി നൽകിയിരുന്നില്ല. തുടർന്ന ഡൽഹി കോടതി വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു. ഇന്നു തന്നെ അദ്ദേഹത്തെ ഡൽഹി കോടതിയിൽ ഹാജരാക്കുമെന്നാണ് റിപ്പോർട്ട്.

 

hurriyat leader arrested

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top