റേഷൻ കാർഡ് ഹാജരാക്കാത്തവർക്ക് ഓഗസ്റ്റിൽ ശമ്പളമില്ല

റേഷൻകാർഡിന്റെ പകർപ്പ് ഹാജരാക്കാത്ത സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ശമ്പളം തടയാൻ നിർദ്ദേശം. ഓഗസ്റ്റിലെ ശമ്പളവും പെൻഷനുമാണ് തടയുക. സൗജന്യമായി റേഷൻസാധനങ്ങൾ ലഭിക്കാൻ നിരവധി പേർ മുൻഗണനാ വിഭാഗങ്ങൾക്കുള്ള കാർഡ് സംഘടിപ്പിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.
സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണസംഘങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവരും പെൻഷനും കുടുംബ പെൻഷനും വാങ്ങുന്നവരും മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവ 30 ന് ്കം അറിയിച്ച് കാർഡ് തിരുത്തണം. എന്നാൽ ആരും ഇതിന് മുതിരുന്നില്ല. തുടർന്നാണ് കാർഡിന്റെ പകർപ്പ് ഹാജരാക്കാത്തവർക്ക് ശമ്പളം നൽകരുതെന്ന് ചീഫ് സെക്രട്ടറി നളിനി നെറ്റോയോട് ഭക്ഷ്യ വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here