ഗുജറാത്തിലെ വെള്ളപൊക്കം; ഒരു കുടുംബത്തിലെ 17 പേർ മരിച്ചു

gujarat flood 25000 persons evacuated
ഗുജറാത്തിലെ വെള്ളപ്പൊക്കത്തില്‍ ഒരു കുടുംബത്തിലെ 17 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ബനസ്‌കന്ദ ജില്ലയിലെ ഗ്രാമത്തിലാണ് വെള്ളം ഇറങ്ങിയപ്പോള്‍ ജഡങ്ങള്‍ കണ്ടെത്തിയത്. ചളിയില്‍ പൂഴ്ന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. ഇവര്‍ ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്ന് പോലീസ് ഇന്‍സ്പെക്ടര്‍ എ. ബി. പാര്‍മര്‍ വ്യക്തമാക്കി.

ബുധനാഴ്ച മാത്രം മറ്റു 12 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതായി സര്‍ക്കാര്‍ വക്താവ് പങ്കജ് കുമാര്‍ വ്യക്തമാക്കി. ഇതോടെ ഔദ്യോഗിക കണക്കനുസരിച്ച് മൊത്തം മരണസംഖ്യ 111 ആയി ഉയര്‍ന്നു.

Gujarath flood 17 belonging to one family dead

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top