ദിലീപിന് 53 ഇടങ്ങളിലായി 21 ഏക്കർ ഭൂമി; നിയംലംഘനം കണ്ടെത്തിയാൽ ഭൂമി കണ്ടുകെട്ടും

dileep

നടിയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ റിമാന്റിൽ കഴിയുന്ന ദിലീപിന്റെ റിയൽ എസ്റ്റേറ്റ് ഇടപാടിൽ ശക്തമായ നടപടിയ്‌ക്കൊരുങ്ങി സർക്കാർ. ദിലീപ് ഭൂപരിഷ്‌കരണ നിയമം ലംഘിച്ചുവെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. സംസ്ഥാന ലാന്റ് ബോർഡാണ് റിപ്പോർട്ട് സമർപ്പിച്ചത്.

ഭൂപരിഷ്‌കരണ നിയമപ്രകാരം കൈവശം വയ്ക്കാവുന്ന 15 ഏക്കർ എന്ന പരിധി ദിലീപ് ലംഘിച്ചുവെന്നാണ് കണ്ടെത്തൽ. അഞ്ച് ജില്ലകളിലായി 53 ഇടങ്ങളിൽ 21 ഏക്കർ ഭൂമി ദിലീപിനുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. അഞ്ച് ജില്ലാകലക്ടർമാരെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. നിയംലംഘനം കണ്ടെത്തിയാൽ അധികമുള്ള ആറ് ഏക്കർ സർക്കാർ കണ്ടുകെട്ടും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top