തിരുവനന്തപുരത്ത് പ്രകടനങ്ങൾക്ക് നിരോധനം

Thiruvananthapuram

സിപിഎം ബിജെപി സംഘർഷാവസ്ഥ രൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരത്ത് പ്രകടനങ്ങൾക്ക് വിലക്ക്. മൂന്ന് ദിവസത്തേക്കാണ് പാർട്ടി പ്രകടനങ്ങൾ നിരോധിച്ചിരിക്കുന്നത്. തലസ്ഥാനത്ത് പോലീസ് സുരക്ഷ കർശനമാക്കി. 450 പോലീസുകാരെ വിവിധ ഇടങ്ങളിലായി നിയോഗിച്ചു. പ്രതികളെ പിടികൂടുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. പൊതു സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള രാഷ്ട്രീയ പാർട്ടികളുടെ കൊടിതോരണങ്ങൾ മാറ്റാൻ ജില്ലാകലക്ടർ നിർദ്ദേശിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top