ചോദിച്ചത് അമ്മയുടെ താരനിശയെ കുറിച്ചെന്ന് ഇടവേളബാബു

Edavela Babu

നടിയെ ആക്രമിച്ച കേസിൽ നടനും ചലച്ചിത്ര താരങ്ങളുടെ സംഘടനായ അമ്മയുടെ സെക്രട്ടറിയുമായ ഇടവേളബാബുവിനെ ചോദ്യം ചെയ്യുന്നത് അവസാനിച്ചു. അരമണിക്കൂറോളമാണ് ബാബുവിനെ ചോദ്യം ചെയ്തത്. ആക്രമിക്കപ്പെട്ട നടിയും ദിലീപും പങ്കെടുത്ത താരനിശയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചോദിച്ചതെന്ന് ഇടവേള ബാബു പറഞ്ഞു. നടിയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ അമ്മയുടെ ട്രഷറർ കൂടിയായിരുന്ന നടൻ ദിലീപ് റിമാന്റ്ൽ കഴിയുന്ന സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top