Advertisement

ദേശീയപാതയിൽ യാത്രാദുരിതം; ചാലക്കുടിയിൽ ഗതാഗതക്കുരുക്ക് രൂക്ഷം

9 hours ago
Google News 2 minutes Read
thrissur traffic

തൃശൂർ മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിൽ ചാലക്കുടി പട്ടണത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷം. ഇന്നലെ രാത്രി 11 മണിക്ക് തുടങ്ങിയ ഗതാഗതതടസ്സം ഇപ്പോഴും തുടരുകയാണ്. പ്രധാന പാതയിൽനിന്ന് വരുന്ന വാഹനങ്ങൾ മറ്റു വഴികളിലേക്ക് പ്രവേശിക്കുന്നതോടെ നഗരത്തിലെ എല്ലാ റോഡുകളിലും ഗതാഗതം സ്തംഭിച്ചു.

​പ്രത്യേകിച്ച് മുരിങ്ങൂർ ഭാഗത്ത് സ്ഥിതി അതീവ ഗുരുതരമാണ്. മണിക്കൂറുകളായി കാത്തുകെട്ടി കിടക്കുന്ന യാത്രക്കാർ കടുത്ത ദുരിതത്തിലാണ്. ദേശീയപാതയിലെ സർവീസ് റോഡുകളുടെ നിർമാണം പൂർത്തിയാക്കാത്തതാണ് ഈ ഗതാഗതക്കുരുക്കിന് പ്രധാന കാരണമെന്ന് നാട്ടുകാർ പറയുന്നു.

Read Also: നെടുമ്പാശ്ശേരിയിൽ വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി; നൂറിലധികം യാത്രക്കാർ കുടുങ്ങി

​ഇന്നലെ സർവീസ് റോഡിലെ കുഴിയിൽ തടിലോറി വീണുണ്ടായ അപകടം ഗതാഗതക്കുരുക്ക് കൂടാൻ കാരണമായി. അപകടത്തിൽ ആർക്കും പരിക്കുകളില്ല. മഴ ശക്തമായതോടെ സർവീസ് റോഡുകളിൽ കൂടി വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്.
​ഈ വിഷയത്തിൽ നാട്ടുകാരും ട്രാഫിക് പൊലീസും ചേർന്ന് ഗതാഗതം നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ട്. സർവീസ് റോഡുകളുടെ പണി പൂർത്തിയാക്കി ഈ യാത്രാദുരിതത്തിന് ഉടൻ പരിഹാരം കാണണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Story Highlights : Travel chaos on the National Highway; Traffic congestion in Chalakudy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here