താടിയും മുടിയും വെട്ടിക്കുന്നത് പോലീസിന്റെ പണിയല്ല; അത്തരക്കാരെ ആവശ്യവുമില്ലെന്ന് ഡിജിപി

loknath-behra police station painting row complaint against behra kochi actress attack case behra against senkumar loknath behra circular about student safety

തലമുടി നീട്ടി വളർത്തി, ഫ്രീക്കന്മാരായി നടക്കുന്ന ആളുകളെ പിടിച്ച് തലമുടി വെട്ടിച്ച് വിടുന്ന എസ്‌ഐമാർക്കെതിരെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇത്തരം നടപടി ഇനി തുടരേണ്ടെന്ന് ഡിജിപി മുന്നറിയിപ്പ് നൽകി. ഓരോ വ്യക്തിയ്ക്കും അവരവരുടെ സ്വാതന്ത്ര്യമുണ്ട്. മുടിയും താടിയും എങ്ങനെ വളർത്തണമെന്നത് അവരുടെ സ്വാതന്ത്ര്യമാണെന്നും ഡിജിപി പറഞ്ഞു.

കേരള പോലീസിൽ മോറൽ പോലീസിംഗ് ആവശ്യമില്ല. മുടി വെട്ടിക്കുന്നത് കേരള പോലീസിന്റെ പണിയല്ല. അത്തരക്കാരെ കേരള പോലീസിന് ആവശ്യമില്ലെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. കോഴിക്കോട് കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ 29ആം സംസ്ഥാന സമ്മേളനത്തിൽ ആശംസയറിയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top