Advertisement

ചിത്രയുടെ യാത്ര അനിശ്ചിതത്വത്തിൽ; കയ്യൊഴിഞ്ഞ് ഏഷ്യൻ അത്‌ലറ്റിക് അസോസിയേഷൻ

July 29, 2017
Google News 0 minutes Read
p u chithra

പി യു ചിത്രയുടെ ലണ്ടൻ യാത്ര അനിശ്ചിതത്വത്തിൽ. പി.യു ചിത്രയുടെ കാര്യത്തിൽ ഇടപെടാനാകില്ലെന്നും ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയാണെന്നും ഏഷ്യൻ അത്‌ലറ്റിക് അസോസിയേഷൻ വ്യക്തമാക്കി.

ലണ്ടനിൽ നടക്കുന്ന ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിനുള്ള ടീമിൽ പി യു ചിത്രയെ ഉൾപ്പെടുത്താൻ ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. 1500 മീറ്റർ മത്സരത്തിൽ ചിത്രയുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നാണ് കോടതി ഉത്തരവ്. ചിത്ര നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തര്. അത്‌ലറ്റിക് ഫെഡറേഷൻ സ്വതന്ത്ര ഏജൻസിയാണെന്നും അതിനാൽ പ്രവർത്തനങ്ങളിൽ ഇടപെടാറില്ലെന്നും കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു.

പി യു ചിത്രയെ ചാംപ്യൻഷിപ്പിൽനിന്ന് ഒഴിവാക്കിയത് യോഗ്യതയില്ലാത്തതിനാലാണെന്നാണ് അത്‌ലറ്റിക് ഫെഡറേഷൻ കേന്ദ്രത്തിന് നൽകിയ വിശദീകരണം. അതേസമയം ഏഷ്യന് അത്‌ലറ്റിക് മീറ്റിൽ മികച്ച പ്രകഡടനത്തോടെ സ്വർണം നേടിയ ചിത്രയെ അടക്കം യോഗ്യതയുള്ളവരെ ഒഴിവാക്കിയത് ഒഫീഷ്യൽസിന് ലണ്ടൻ യാത്ര നടത്താനാണെന്നും ആരോപണം ഉയരുന്നുണ്ട്. 24 അംഗ ടീമിനൊപ്പം 13 ഒഫീഷ്യൽസാണ് ലണ്ടനിൽ നടക്കുന്ന ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പ് യാത്രയിലുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here