പി യു ചിത്രയെ ചാംപ്യൻഷിപ്പിൽ പങ്കെടുപ്പിക്കാൻ കേന്ദ്രം ഇടപെടണമെന്ന് മുഖ്യമന്ത്രി

പി യു ചിത്രയെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുപ്പിക്കുന്നതിന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോഖൽ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വൈൽഡ് കാർഡ് എൻട്രി ഉപയോഗിച്ച ചിത്രക്ക് അവസരമൊരുക്കണമെന്നും ഇന്നു തന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ദേശീയ അത്‌ലറ്റിക് ഫെഡറേഷന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി കേന്ദ്രത്തിന് മേൽ സമ്മർദ്ദം ചെലുത്തുന്നത് തുടരുമെന്ന് അറിയിച്ചു.
ഹൈക്കോടതി വിധി തള്ളിയ അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ ചിത്രയ്ക്ക് ലോക അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കാനാകില്ലെന്ന് അറിയിച്ചിരുന്നു. സമയ പരിധി കഴിഞ്ഞെന്നാണ് ഫെഡറേഷൻ നൽകിയ വിശദീകരണം.
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!